Friday, 16 January 2015

വഴിപിരിഞ്ഞുനാം ,പ്രണയം,മരണം,ആരോ വരുന്നുണ്ട് ഞാനറിയുന്നു,


വഴിപിരിഞ്ഞുനാം 


ഹൃദയങ്ങൾ പിരിയുന്നു 
ഇരുവഴികൾ തേടുന്നു 
നാം നെയ്ത സ്വപ്‌നങ്ങൾ 
രണ്ടായീ, ഇനിയോ ..?

മധുരിക്കും കാലവും 
മനസൊത്ത സന്ധ്യയും 
പിരിയുന്നു വഴിപിരിയുന്നു 

മഞ്ഞുരുകി വീഴുന്ന 
തുള്ളികളിൽ 
സ്നിഗ്ധ സംഗീതമായ് 
തന്ത്രികൽ മീട്ടിനാം  
ഹേമന്ത സന്ധ്യതൻ 
ഉമ്മറത്ത്തന്നുനാം 
ജീവിതം ആദ്രമായ് 
കണ്ടങ്ങറിഞ്ഞതും 
ഓർക്കുന്നു വെങ്കിലും 

പിരിയുന്നു നാം 
വഴിപിരിയുന്നു 
ഇനിയോത്തുകാണാത്ത
സത്യമായ് ..! 
 _ പി .കെ.അജിത്‌ കുമാർ 
---------------------------------------------------------------------------------------------


പ്രണയം 


പ്രിയമെന്റെ ഓർമ്മകളെങ്കിൽ
പ്രിയമെന്റെ സാന്നിധ്യമെങ്കിൽ 
പ്രിയമാണ് ഞാനും നിലാവുമെങ്കിൽ 
നീ ,
പ്രണയിപ്പതെന്നത് സത്യം

പ്രിയമെന്നു ചൊല്ലുമോ 
ഒരുവേട്ടംകൂടിനീ,
അത്രമേൽ 
പ്രണയിച്ചു പോയിഞാൻ നിന്നെ ,

പ്രിമായനിന്നെയും 
നീതന്നയോര്മ്മയും 
കടലായിരമ്പുന്നു,എന്നിൽ..!
 _ പി .കെ.അജിത്‌ കുമാർ 
---------------------------


ആരോ  വരുന്നുണ്ട്
ഞാനറിയുന്നു, 


ആരോ  വരുന്നുണ്ട് 
ഞാനറിയുന്നു, 
ഉമ്മറത്ത് കാല്പെരുമാറ്റം കേൾക്കാം.., 

പ്രണയത്തിലര്പ്പണശിലയായ് 
ഞാനൊത്തു ജീവിതം പങ്കിട്ടവളോ,
വ്യഭിചാരകിടക്കയിൽ 
മനം നൊന്തുപോയ്‌ 
വഴിപിഴച്ച സത്യങ്ങളോ 

ആരോ  വരുന്നുണ്ട് 
ഞാനറിയുന്നു 
ഉമ്മറത്ത് കാല്പെരുമാറ്റം കേൾക്കാം 

അമ്മയല്ല, അമ്മവരില്ല 
മന്തുപോലെ കനംപൂണ്ട
വാതരോഗകാൽകാലുകളുമായ് 
നെഞ്ചിൽ,
പ്രായമേറിയ നൊമ്പരകൂട്ടുമായ് 
നോവറിയാനായീ വരില്ലിനി 

ആരും വരാതിരിക്കുവാൻ 
ഞാനിനിയെന്തുചെയ്യേണ്ടിരിക്കുന്നു 
നോവുനീറുമീക്കിടക്കയിലിനി
ഞാനുമെന്റെ മന:സാക്ഷിയും..!

ജീവിതത്തിന്റെ കൂട്ടിക്കുറക്കലിൽ 
തോറ്റു പോയതിൻ സാക്ഷ്യക്കുറിപ്പുമായ് 
പാതികീറിയപായയിൽ 
വിഴുപ്പിൻ നനവാർന്ന 
തലയണക്കൊപ്പമായ് 
ഉറക്ക മില്ലാതുറങ്ങുന്നു !
 _ പി .കെ.അജിത്‌ കുമാർ 

മരണം 

മരണമേ നീയൊരു 
ചുംബനം നല്കേണമേ, 
മരണമേയെൻഹൃദയമിടിപ്പുമായ് 
യകലേണമേ,

മരണമേനനുത്ത 
നൊമ്പരമായ് വരേണമേ,
മരണമേനിൻ നെഞ്ചിണക്കേണമേ,

ഞാൻ വെറും തന്മാത്രയായ് ,
ഋതുഭേദങ്ങളായ് ,
ഞാനൊരു ദു:ഖമായ്  ,
നീ സത്യമായ് ,
ഞാൻ കണ്ടു നീ -
കനിവില്ലാ ഹൃദയങ്ങളായ് 
നീയിപ്പോൾ നിഴലായ് 
ഞാൻ മഞ്ഞു തുള്ളിയായ് 
നീ കനലായ്, യഗ്നിയായ് 
യിനിവെയ്യ,
കാത്തിരിപപിന്തിരിയിൽ 
വേദനക്കനലുകൾ ബാക്കി 
ഞാൻ വെടിയുകയാണ് 
ജീവൻ ,
നീയെടുത്തു കൊൽകയെന്നെ...! 

_ പി .കെ.അജിത്‌ കുമാർ 

No comments:

Post a Comment