Some thing from my heart-PK '' This collection of poems of P.K. Ajitkumar emerges with so many diverse experiences. Instead of the old, worn out poetic imageries, these poems carve out a lot of new impressions,''-prof.Unnikrishnan
Saturday, 12 December 2015
Monday, 19 January 2015
നിന്റെ കവിതകൾ
കൈവെള്ളയിലെ കവിതകൾ
നിന്റെ കൈവെള്ളയിലെ കവിതകൾ
മന:സക്ഷിക്കുള്ളിൽ,
ചുട്ടുപൊള്ളുന്ന വാക്കുകളായും,
തിളചിരമ്പുന്ന കടലിലെ തിരമാലകളായും,
അർദ്ധ ഗർഭമായ സത്യങ്ങളായും,
പ്രണയത്തിന്റെ പരമോന്നമായ,
സന്ധ്യയുടെഇളം വൈലറ്റുനിറമുള്ള-
ശoഖു പുഷ്പത്തിന്റെ ദുഃഖ പൂർണ്ണ ഭാവമായും,
പിന്നെ,
നിന്നിലെരിയുന്ന ചിന്തകളിൽ
ഞാൻ മുഖ്യകഥാപാത്രമായും,
നൂൽ ബന്ധത്തിലാടും,
പാവക്കൂത്തിലൊരു
നിഴൽമാത്രമായും,
ഒഴുകാത്ത നദിയുടെ
നിശബ്ദമാം ഇരമ്പലായും,
പെയ്തൊഴിയാൽ കാത്തുനില്ക്കാത്ത്ത
കാര്മേഘകൂട്ടുകൾക്കിടയിൽ
നിന്ന് നിന്നെ ഒളിഞ്ഞു നോക്കും
പകലെരിയും നക്ഷത്രമായും
ഇനി വെയ്യെന്നു പറയുന്ന
അക്ഷരങ്ങളുടെ അർത്ഥ മായും
എന്റെ ജന്മാന്തരസെക്ഷിപ്പുകൾക്ക് മുൻപിൽ
പിതാവെന്ന പകയുടെ തീചൂളയായും,
സെപ്റ്റംബർ 8 ന്,നെറുകയിൽ
പുകയിലച്ചുവയുടെ ദുർ ഗന്ധമായും
ഞാനെന്ന ഭ്രാന്തവിരൂപിയാം
ദുഷ്ടമനസ്സിന്റെ പര്യായം പോലെന്റെ
ജീവിതം
!
ജീവിതമെനിക്കു കണക്കുകൾ
കൂട്ടിക്കുറക്കുവാൻകഴിയാത്ത
ബാല പാഠത്തിലെ നഷ്oമായസത്യം
"നിന്റെ കവിതകളിലെ വിരഹത്തിന്റെ
തീഷ്ണത,
കവിതയുടെ പുതിയഭാവമാവും
നിന്റെ,
കവിതകളെ പുച്ഹിച്ചവർ
പുറംതള്ളിയവർ,
നാളെ നിന്നെ പുകഴ്ത്തും "
പി .കെ.അജിത് കുമാർ
Friday, 16 January 2015
വഴിപിരിഞ്ഞുനാം ,പ്രണയം,മരണം,ആരോ വരുന്നുണ്ട് ഞാനറിയുന്നു,
വഴിപിരിഞ്ഞുനാം
ഹൃദയങ്ങൾ പിരിയുന്നു
ഇരുവഴികൾ തേടുന്നു
നാം നെയ്ത സ്വപ്നങ്ങൾ
രണ്ടായീ, ഇനിയോ ..?
മധുരിക്കും കാലവും
മനസൊത്ത സന്ധ്യയും
പിരിയുന്നു വഴിപിരിയുന്നു
മഞ്ഞുരുകി വീഴുന്ന
തുള്ളികളിൽ
സ്നിഗ്ധ സംഗീതമായ്
തന്ത്രികൽ മീട്ടിനാം
ഹേമന്ത സന്ധ്യതൻ
ഉമ്മറത്ത്തന്നുനാം
ജീവിതം ആദ്രമായ്
കണ്ടങ്ങറിഞ്ഞതും
ഓർക്കുന്നു വെങ്കിലും
പിരിയുന്നു നാം
വഴിപിരിയുന്നു
ഇനിയോത്തുകാണാത്ത
സത്യമായ് ..!
_ പി .കെ.അജിത് കുമാർ
---------------------------------------------------------------------------------------------
പ്രണയം
പ്രിയമെന്റെ ഓർമ്മകളെങ്കിൽ
പ്രിയമെന്റെ സാന്നിധ്യമെങ്കിൽ
പ്രിയമാണ് ഞാനും നിലാവുമെങ്കിൽ
നീ ,
പ്രണയിപ്പതെന്നത് സത്യം
പ്രിയമെന്നു ചൊല്ലുമോ
ഒരുവേട്ടംകൂടിനീ,
അത്രമേൽ
പ്രണയിച്ചു പോയിഞാൻ നിന്നെ ,
പ്രിമായനിന്നെയും
നീതന്നയോര്മ്മയും
കടലായിരമ്പുന്നു,എന്നിൽ..!
_ പി .കെ.അജിത് കുമാർ
---------------------------
---------------------------
ആരോ
വരുന്നുണ്ട്
ഞാനറിയുന്നു,
ഉമ്മറത്ത് കാല്പെരുമാറ്റം കേൾക്കാം..,
പ്രണയത്തിലര്പ്പണശിലയായ്
ഞാനൊത്തു ജീവിതം പങ്കിട്ടവളോ,
വ്യഭിചാരകിടക്കയിൽ
മനം നൊന്തുപോയ്
വഴിപിഴച്ച സത്യങ്ങളോ
ആരോ
വരുന്നുണ്ട്
ഞാനറിയുന്നു
ഉമ്മറത്ത് കാല്പെരുമാറ്റം കേൾക്കാം
അമ്മയല്ല, അമ്മവരില്ല
മന്തുപോലെ കനംപൂണ്ട
വാതരോഗകാൽകാലുകളുമായ്
നെഞ്ചിൽ,
പ്രായമേറിയ നൊമ്പരകൂട്ടുമായ്
നോവറിയാനായീ വരില്ലിനി
ആരും വരാതിരിക്കുവാൻ
ഞാനിനിയെന്തുചെയ്യേണ്ടിരിക്കുന്നു
നോവുനീറുമീക്കിടക്കയിലിനി
ഞാനുമെന്റെ മന:സാക്ഷിയും..!
ജീവിതത്തിന്റെ കൂട്ടിക്കുറക്കലിൽ
തോറ്റു പോയതിൻ സാക്ഷ്യക്കുറിപ്പുമായ്
പാതികീറിയപായയിൽ
വിഴുപ്പിൻ നനവാർന്ന
തലയണക്കൊപ്പമായ്
ഉറക്ക മില്ലാതുറങ്ങുന്നു !
മരണം
മരണമേ നീയൊരു
ചുംബനം നല്കേണമേ,
മരണമേയെൻഹൃദയമിടിപ്പുമായ്
യകലേണമേ,
മരണമേനനുത്ത
നൊമ്പരമായ് വരേണമേ,
മരണമേനിൻ നെഞ്ചിണക്കേണമേ,
ഞാൻ വെറും തന്മാത്രയായ് ,
ഋതുഭേദങ്ങളായ് ,
ഞാനൊരു ദു:ഖമായ് ,
നീ സത്യമായ് ,
ഞാൻ കണ്ടു നീ -
കനിവില്ലാ ഹൃദയങ്ങളായ്
നീയിപ്പോൾ നിഴലായ്
ഞാൻ മഞ്ഞു തുള്ളിയായ്
നീ കനലായ്, യഗ്നിയായ്
യിനിവെയ്യ,
കാത്തിരിപപിന്തിരിയിൽ
വേദനക്കനലുകൾ ബാക്കി
ഞാൻ വെടിയുകയാണ്
ജീവൻ ,
നീയെടുത്തു കൊൽകയെന്നെ...!
_ പി .കെ.അജിത് കുമാർ
Subscribe to:
Posts (Atom)